എസ് എസ് എൽ സി പരീക്ഷയിൽ  മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

വൈക്കം: എസ് എസ് എൽ സി പരീക്ഷയിൽ  മികച്ച വിജയം നേടിയ  വേമ്പനാട് ഫർണിച്ചർ  അസോസിയേഷനിലെ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. യോഗത്തിൽ വിദ്യാർഥികളായ  ദൃശ്യഷൈൻ, രേവതി സലീപ്കുമാർ, അതുല്യബാബു, ഇന്ദുസാബു എന്നിവരെ വേമ്പനാട് ഫർണിച്ചർ  അസോസിയേഷൻ ചെയർമാൻ ബിജുപറപ്പള്ളി ഉപഹാരം നൽകി അനുമോദിച്ചു. അസോസിയേഷൻ മാനേജിംഗ് ഡയറക്ടർ കെ .എൻ . ലക്ഷ്മണൻ, പി.വി.സലീപ്കുമാർ, സിബിതെക്കേവട്ടത്തുപറമ്പ്, ബാബു വേലിക്കളം, കെ.ഡി. ഷൈൻ, കെ.വി.സാബു, വി.കെ. വിനീത്എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles