എസ്.എസ്.എൽ.സി പരീക്ഷയിൽ ഉജ്വല വിജയവുമായി കുമാരനല്ലൂർ ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ; ഫുൾ എ പ്ലസ് നേടിയ ഒൻപത് കുട്ടികളെയുമായി 100 ശതമാനം വിജയം നേടി സ്‌കൂൾ

കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയവുമായി കുമാരനല്ലൂർ ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ. ഒൻപത് കുട്ടികളാണ് സ്‌കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. അഞ്ച് കുട്ടികൾക്ക് ഒൻപത് എ പ്ലസും, നാല് കുട്ടികൾക്ക് എട്ട് എ പ്ലസും ഉണ്ട്. അർജുൻ എ, അശ്വിൻ കൃഷ്ണ, ജയദേവ് ആർ.നായർ, നവരോഷ് ടാൻസൺ, വി.വിഷ്ണു, കെ.എസ് ദേവനന്ദന, നിത്യ ജയേഷ്, നിയ മറിയം ഡേവിഡ്, ഷബീബ് മുഹമ്മദ് എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.

Advertisements

Hot Topics

Related Articles