4.27 ലക്ഷം വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും; ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം ഇത്തവണയും അഞ്ചാം വയസ്സില്‍ തന്നെ

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെഗുലര്‍ വിഭാഗത്തില്‍ മാത്രം 4,26, 999 വിദ്യാര്‍ത്ഥികള്‍ ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. ആകെ 2962 പരീക്ഷ സെന്ററുകളാണ് പരീക്ഷയ്ക്ക് തയ്യാറാക്കിയത്. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളടക്കം ആകെ 4,27,407 പേരാണ് പരീക്ഷയ്ക്ക് ഇരിക്കുക.

Advertisements

1 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലെ അധ്യാപകര്‍ക്ക് മെയില്‍ പരിശീലനം നല്‍കും. എല്‍കെജി, യുകെജി ക്ലാസുകള്‍ക്ക് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം ഇത്തവണയും അഞ്ചാം വയസ്സില്‍ തന്നെയാവും. ദേശീയവിദ്യാഭ്യാസനയപ്രകാരം വയസ്സ് കൂട്ടുന്നതില്‍ അടുത്ത തവണ വ്യക്തത വരുത്തും. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് വ്യക്തത വരുത്തും അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്ക് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

4,32,436 വിദ്യാര്‍ത്ഥികളാണ് പ്ലസ് പരീക്ഷ എഴുതുന്നത്. ഇവര്‍ക്കായി 2005 പരീക്ഷ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ഗള്‍ഫില്‍ എട്ടും ലക്ഷദ്വീപില്‍ ഒന്‍പതും പരീക്ഷ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്.2022 ജൂണ് ഒന്നിന് അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ജൂണ്‍ ഒന്നിനായിരിക്കും പ്രവേശനോത്സവം. അധ്യയനം തുടങ്ങും മുന്‍പ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നന്നാക്കാനായി ഡിജിറ്റല്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കും. അക്കാദമിക്ക് മാസ്റ്റര്‍ പ്ലാനും തയാറാക്കും.

Hot Topics

Related Articles