കുമ്മനം: 2024 എസ് എസ് എൽ സി, +2 പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ്ഡിപിഐ കുമ്മനം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. തുടർന്ന് പഠനോപകരണ വിതരണവും നടത്തി. കുമ്മനം കുളപ്പുരക്കവലയിൽ നടന്ന അനുമോദന സമ്മേളനം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് വാഴൂർ ഉദ്ഘാടനം ചെയ്തു.
പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സെമീമ വി.എസ്സിന് നൽകി എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് യു.നവാസ് ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാർത്ഥികളെ ആദരിച്ചു കൊണ്ട് വാർഡ് മെമ്പർ സെമീമ വി.എസ് അവാർഡ് വിതരണം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് റാഷിദ് അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം ഉവൈസ് ബഷീർ, മണ്ഡലം പ്രസിഡന്റ് ബഷീർ ഇല്ലിക്കൽ, മണ്ഡലം സെക്രട്ടറി ഹാഷിം കാഞ്ഞിരം, പഞ്ചായത്ത് പ്രസിഡന്റ് നസീബ് ചേരിക്കൽ ബ്രാഞ്ച് നേതൃത്വങ്ങളായ ഷമീർ ആനത്താനം, നാസർ കെ.കെ, അസ്ഹർ മൗലവി, അഫ്സൽ, നൗഷാദ് വടക്കേടം എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.