കാഞ്ഞിരപ്പള്ളി : എസ് എസ് എൽ സി പരീക്ഷയിൽ ഇരട്ട സഹോദരിമാർക്ക് മിന്നും വിജയം. മുണ്ടക്കയം ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്കൂളിൽ നിന്നും ഫുൾ “എ പ്ലസ്” വാങ്ങി പത്താം തരം പസ്സായവരുടെ വിജയത്തിൽ ഇരട്ട സഹോദരിമാരായ നവ്യ സജിയും, നിത്യ സജിയും ശ്രദ്ധേയമായി. പാറത്തോട് ചിറഭാഗം പുതുപ്പറമ്പിൽ സജി (പ ഴൂത്തടംഎസ്റ്റേറ്റ്) – ആഷ (ഹൈറേഞ്ച് ഹോസ്പ്പിറ്റൽ)ദമ്പതികളുടെ മക്കളാണ്. രണ്ടു കുട്ടികൾക്കും സയൻസ് എടുത്ത് പ്ലസ് ടൂ പഠിക്കാനാണ് താത്പര്യം. ഭരതനാട്യം ഉൾപ്പടെയുള്ള നൃത്തങ്ങളിലും മിടുക്കികളാണ്.
Advertisements