തിരുവനന്തപുരം : എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ 2023 മാര്‍ച്ച് 9 ന് ആരംഭിച്ച് മാര്‍ച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി മാതൃകാ പരീക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് 3 ന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്.
എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയം 2023 ഏപ്രില്‍ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളില്‍ പ്രഖ്യാപിക്കുകയും ചെയ്യും. 70 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഒമ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് അധ്യാപകര്‍ ഈ ക്യാമ്പുകളില്‍ മൂല്യനിര്‍ണ്ണയത്തിനായി എത്തും.ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ 2023 മാര്‍ച്ച് 10 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരിക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് 3 ന് അവസാനിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ 2023 ഫെബ്രുവരി 1 നും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്. രാവിലെ 9.30നാണ് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുക.