എസ്‌എസ്‌എല്‍സി, പ്ലസ് ടു, രണ്ടാം വര്‍ഷ വിഎച്ച്‌ എസ്‌ഇ പരീക്ഷാ തിയ്യതികള്‍ ഇന്ന് അറിയാം

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു, രണ്ടാം വര്‍ഷ വിഎച്ച്‌ എസ്‌ഇ പരീക്ഷാ തിയ്യതികള്‍ ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രാവിലെ ഒന്‍പതരക്ക് കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ഷെഡ്യൂള്‍ പ്രഖ്യാപിക്കും. മാര്‍ച്ച്‌ അവസാനമോ ഏപ്രില്‍ ആദ്യമോ പരീക്ഷ നടത്താനാണ് ആലോചന. എന്നാൽ മുഴുവന്‍ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്.

Advertisements

ഫോക്കസ് ഏരിയയായി നിശ്ചയിച്ചിട്ടുള്ള പാഠഭാഗങ്ങളിലെ 60 ശതമാനം ഭാ​ഗത്തുനിന്നായിരിക്കും പരീക്ഷക്കുള്ള ചോദ്യങ്ങളുണ്ടാകുക. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ വൈകിത്തുടങ്ങിയതിനാലാണ് മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്താതെ പരീക്ഷ നടത്താമെന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

Hot Topics

Related Articles