തിരുവനന്തപുരം : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ കായിക താരങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് വീണ്ടും പരിഷ്കരിച്ചു.
രാജ്യാന്തര മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 100 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. രണ്ടാം സ്ഥാനത്തിന് 90 മാർക്ക്. മൂന്നാം സ്ഥാനത്തിന് 80 മാർക്ക്. പങ്കെടുക്കുന്നതിന് 75 മാർക്ക്.
ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തിന് 50 മാർക്ക്, രണ്ടാം സ്ഥാനത്തിന് 40, മൂന്നാം സ്ഥാനത്തിന് 30, പങ്കെടുക്കുന്നതിന് 25
സ്കൗട്ട് ആൻഡ് ഗൈഡ്സിനുള്ള ഗ്രേസ് മാർക്കും പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഹയർ സെക്കൻഡറി- 25 മാർക്ക്. രാജ്യപുരസ്കാർ അല്ലെങ്കിൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് – 40, രാഷ്ട്രപതി സ്കൗട്ട് ആൻഡ് ഗൈഡ്സ് -50. എൻഎസ്എസ് റിപ്പബ്ലിക് ദിന ക്യാംപിൽ പങ്കെടുക്കുന്ന വൊളന്റിയേഴ്സിന്- 40. എന്നിങ്ങനെയാണ് പുതുക്കിയ ഗ്രേസ് മാർക്കുകൾ .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ അധ്യയനവർഷത്തേക്ക് മാത്രമാണ് പരിഷ്കാരം. അടുത്ത അധ്യയന വർഷത്തേക്ക് സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് ഗ്രേസ് മാർക്ക് പുനർ നിർണയിക്കും.