തിരുവനന്തപുരം: 2025 ലെ എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) , എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകലുടെ ഫലവും പ്രഖ്യാപിക്കും.
വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും . സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു എസ്എസ്എൽസിയിലെ വിജയം. വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക സൈറ്റുകളില്‍ എസ്എസ്എല്‍സി ഫലം ലഭ്യമാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാല് മണി മുതൽ എസ്എസ്എൽസി പരീക്ഷാഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ മൊബൈൽ ആപ്പിലും താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഫലം അറിയാന്‍…
1. https://pareekshabhavan.kerala.gov.in
2. https://kbpe.kerala.gov.in
3. https://results.digilocker.kerala.gov.in
4. https://ssloexam.kerala.gov.in
5. https://prd.kerala.gov.in
6. https://results.kerala.gov.in
7. https://examresults.kerala.gov.in
8. https://results.kite.kerala.gov.in
എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thschiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി.റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ് സൈറ്റിലും ലഭ്യമാകുന്നതാണ്.
സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമുണ്ട്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതി.