കോട്ടയം : കോട്ടയം നഗരസഭ 27 ആം വാർഡിലെ എസ് എസ് എൽ സി പ്ളസ് ടു പരീക്ഷ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. തുടർന്ന് കരിയർ ഗൈഡൻസ് ക്ലാസും നടത്തി. സി പി എം ഏരിയ സെക്രട്ടറി ബി. ശശികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സി.ജി രഞ്ജിത്ത്, എംജി സർവകലാശാലയിലെ ഡോ. എസ്. അനസ് എന്നിവർ പ്രസംഗിച്ചു. വാർഡ് കൗൺസിലർ ടി എൻ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ടി എസ് അനിൽ കുമാർ സ്വാഗതവും , സുരേഷ് ബേബി നന്ദിയും പറഞ്ഞു.
Advertisements