അതിരമ്പുഴ : സെന്റ് മേരീസ് എൽപി സ്കൂളിൽ ശിശുദിനാഘോഷം സമുചിതമായി നടത്തി. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ, വാർഡ് മെമ്പർ ബേബിനാസ് അജാസ് , ലോക്കൽ മാനേജർ മദർ റോസ് കുന്നത്ത്പുരയിടം, ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മേരി എസ് എ ബി എസ് എന്നിവർ ശിശുദിന സന്ദേശം നൽകി.ഫാൻസി ഡ്രസ്സ് മത്സരവും കുട്ടികളുടെ വിവിധ കലാപരിപാടികളും പായസ വിതരണവും ഉണ്ടായിരുന്നു. ദേശീയ നേതാക്കളുടെ വേഷം ധരിച്ചെത്തിയ കുട്ടികളുടെ അകമ്പടിയോടെ ശിശുദിന റാലിയും നടത്തപ്പെട്ടു.
Advertisements