പാലാ: വിക്രം സാരാഭായ് സ്പേസ് സെന്റർ ശാസ്ത്ര പ്രദർശനമേള ബുധനാഴ്ച്ച വരെ പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടക്കുന്ന വിദ്യാഭ്യാസ – സാംസ്കാരിക പ്രദർശന മേളയായ ലുമിനാരിയായിൽ സന്ദർശകരുടെ തിരക്കേറുന്നു. സ്കൂൾ തലത്തിലും കോളേജ് തലത്തിലുമുള്ള വിദ്യാർത്ഥികളിൽ അറിവും വിസ്മയവും ഒരുപോലെ സൃഷ്ടിക്കുന്ന ശാസ്ത്ര പ്രദർശനങ്ങളാണ് മെഡക്സിലും കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകൾ ഒരുക്കിയിരിക്കുന്ന സ്റ്റാളുകളിലും ഉള്ളത്.
കോളേജിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന പ്രദർശനശാലയിൽ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി), ജിയോ സിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജിഎസ്എൽവി), രോഹിണി സൗണ്ടിംഗ് റോക്കറ്റുകൾ, പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾസ്, ഭാരതത്തിലെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട, മംഗൾയാൻ, ചന്ദ്രയാൻ തുടങ്ങിയ ഉപഗ്രഹങ്ങളുടെ മാതൃകകളും അവയുടെ വിവരണങ്ങളും ശാസ്ത്രബോധത്തിന്റെ വിശാല ലോകത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രദർശന സ്റ്റാളിനൊപ്പം ഒരുക്കിയിരിക്കുന്ന പ്ലാനറ്റോറിയവും വിദ്യാർത്ഥികളെ ആകർഷിക്കുന്നു. വിക്രം സാരാഭായ് സ്പേസ് സെന്റർ ശാസ്ത്ര പ്രദർശനശാല ഇന്നു കൂടി മാത്രമാണുള്ളത്. കോളേജിലെ ഫിസിക്സ് കെമിസ്ട്രി വിഭാഗങ്ങളുടെ സ്റ്റാളുകളും ശാസ്ത്രാനുഭവത്തിന്റെ രസകരവും കൗതുകകരവുമായ ഒട്ടേറെ കാഴ്ചകളാണ് സമ്മാനിക്കുന്നത്.