പിഎം ശ്രീ പദ്ധതി: ഫണ്ട് തടയുന്നതിനെതിരെ സ്റ്റാലിൻ സുപ്രീം കോടതിയിലേക്ക്; കേന്ദ്രത്തിനെതിരെ നിയമപോരാട്ടം

ചെന്നൈ: പിഎം ശ്രീ പദ്ധതിയില്‍ പിണറായി വഴങ്ങുമ്പോൾ കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ ഒരുങ്ങുന്നു. കേന്ദ്ര ഫണ്ട് തടയുന്നതിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക് നീങ്ങും. സമഗ്ര ശിക്ഷാ പദ്ധതിയിലെ 2152 കോടി നൽകണമെന്നാണ് ആവശ്യം. നിയമോപദേശം ലഭിച്ചെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Advertisements

പിഎം ശ്രീയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം എന്നാണ് വാദം. കേരളം അടക്കം സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര വിഹിതം ഉടൻ കൈമാറണമെന്ന പാർലമെന്‍ററി സമിതി റിപ്പോർട്ടും തമിഴ്നാട് ഉന്നയിക്കും. പിഎം ശ്രീയിൽ ചേരണമെന്ന് കേരളത്തിലെ സിപിഎം വാദിക്കുമ്പോഴാണ് തമിഴ്നാടിന്‍റെ   നീക്കം.

Hot Topics

Related Articles