അസ്ത്ര – 2025 ; നട്ടെല്ല് ശസ്ത്രക്രിയയിലെ നൂതന മാറ്റങ്ങളെ കുറിച്ച് ശില്പശാല നടത്തി

കൊച്ചി : നട്ടെല്ല് ശസ്ത്രക്രിയ രംഗത്തെ പുത്തൻ സാങ്കേതിക പുരോഗതിയെ കുറിച്ചുള്ള ശില്പശാലയ്ക്ക് ആസ്റ്റർ സ്പൈൻ സെന്റർ നേതൃത്വം നൽകി. അസ്ത്ര-2025 എന്ന പേരിൽ സംഘടിപ്പിച്ച ശില്പശാലയുടെ ഭാഗമായി ആരോഗ്യമേഖലയിലെ അറിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടിയും നടത്തി. ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് ശില്പശാല ഉദ്ഘാടനം ചെയ്തു. വിവിധ ആശുപത്രികളിൽ നിന്നുള്ള നൂറോളം ഡോക്ടർമാർ ശില്പശാലയുടെ ഭാഗമായി.

Advertisements

ലംബർ ഡിസ്ക് ഡീജനറേറ്റീവ് രോഗങ്ങൾ, നട്ടെല്ല് ശസ്ത്രക്രിയയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി, ശസ്ത്രക്രിയയിലെ സങ്കീർണതകൾ ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിലുള്ള ചർച്ചകളും പ്രായോഗിക പരിശീലനവും ശില്പശാലയിൽ നൽകി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആസ്റ്റർ മെഡ്‌സിറ്റിയിലെ ന്യൂറോസ്‌പൈൻ സർജറിയിലെ സീനിയർ കൺസൾട്ടന്റുമാരായ ഡോ. അനൂപ് തോമസ്, ഡോ. അനുപ് പി. നായർ, ഓർത്തോപീഡിക് സ്‌പൈൻ സർജറി കൺസൾട്ടന്റൻ്റ് ഡോ. രഞ്ജിത്ത് കെ.ആർ എന്നിവർ ചേർന്നാണ് ശില്പശാല സംഘടിപ്പിച്ചത്.

ആസ്റ്റർ സ്‌പൈൻ സെന്ററിന്റെ സാങ്കേതിക പുരോഗതിയും മികച്ച ക്ലിനിക്കൽ ഫലങ്ങളും ശില്പശാലയുടെ ഭാഗമായി വിലയിരുത്തപ്പെട്ടു. രോഗികൾക്ക് ഏറ്റവും പുതിയതും ഫലപ്രദവുമായ ചികിത്സാ സഹായങ്ങൾ ലഭ്യമാകാൻ സഹായിക്കുന്നതാണ് ഇവയെന്ന് പ്രതിനിധികൾ ശില്പശാലയിൽ അഭിപ്രായപ്പെട്ടു.

Hot Topics

Related Articles