മൺറോതുരുത്ത്: കോവിഡ് മഹാമാരി നിലനിൽക്കുമ്പോഴും തൊഴിൽ മേഖലയിൽ ഉൾപ്പെടെ അവസരസമത്വം ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ . മൺറോത്തുരുത്തിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച “തുലികത്തുരുത്ത്;യുവസാഹിത്യ ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്ന് അദ്ദേഹം ‘
പുതിയ തൊഴിൽ മേഖലകൾ ഉണർവോടെ മുന്നോട്ടു വരികയാണ് എന്ന് അദ്ദേഹം കുട്ടി ചേർത്തു. ഏതു സാഹചര്യത്തിലും അവസരങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാകുന്നു എന്ന് ഉറപ്പാ ക്കുകയാണ് സർക്കാർ . വലിയ വികസന പദ്ധതികളുടെ പിന്നിലും അവസരങ്ങളുടെ നീണ്ട നിരയാണ് കാത്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന പുതു തലമുറ സാഹിത്യത്തിലായാലും ജീവിതത്തിലായാലും മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു – അതിവേഗം മാറുന്ന കാലത്തിനൊപ്പം നമ്മുടെ യുവജനങ്ങളുടെ സാഹിത്യ ഭാവുകത്വത്തെ പുതുക്കിപ്പണിയുകയും പുതുവഴികൾ തെളിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേ ബോർഡ് തൂലികത്തുരുത്ത് എന്ന പേരിൽ യുവസാഹിത്വ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
സാഹിത്യ അ ഭിരുചിയുള്ളവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ പങ്കെടുക്കുന്ന ക്യാമ്പ് സർഗ്ഗാത്മക സംവാദങ്ങളുടെയും വിവിധ സാഹിത്വ മേഖലകളെ കുറിച്ചുള്ള പങ്കു വെക്കലുകളുടെയും സംഗമ വേദിയായി മാറി. മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കുന്ന ക്യാമ്പിൻ്റെ ഡയറക്ടർ, പ്രമുഖ കവി കുരിപ്പുഴ ശ്രികുമാർ ആണ്.