എസ്ബിഐയിൽ നിന്നും വായ്പ എടുത്തവർക്ക് മുന്നറിയിപ്പ്; പലിശ കൂടും; എംസിഎൽആർ നിരക്കുകളിൽ ഇന്നു മുതൽ മാറ്റം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാർജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎല്‍ആർ) പുതുക്കി. നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു ഉപഭോക്താവിന് വായ്പ നല്‍കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എംസിഎല്‍ആർ.

Advertisements

ഈ വർദ്ധന മിക്ക ഉപഭോക്തൃ ലോണുകളും ചെലവേറിയതാക്കും. വാഹന അല്ലെങ്കില്‍ ഹോം ലോണുകള്‍ തുടങ്ങിയവയ്ക്ക് ചെലവേറും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിൻ്റെ സമീപകാല യോഗത്തില്‍ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചതിനാല്‍, ഉയർന്ന പലിശനിരക്കില്‍ എന്തെങ്കിലും കുറവുണ്ടാകാൻ വായ്പയെടുക്കുന്നവർ കൂടുതല്‍ കാത്തിരിക്കേണ്ടിവരും. തുടർച്ചയായ ഒമ്ബതാം തവണയാണ് സെൻട്രല്‍ ബാങ്ക് നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. അടുത്ത യോഗത്തിലും നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ ഇല്ല

Hot Topics

Related Articles