സംസ്ഥാനത്ത് ജനജീവിതം ദുസഹം: ജനകീയ പ്രക്ഷോഭം അനിവാര്യം – വിമൻ ഇന്ത്യ മൂവ്മെൻ്റ് : വ്യാഴാഴ്ച സെക്രട്ടറിയേറ്റ് ധർണ്ണ

തൃശ്ശൂർ: ക്ഷേമ പെൻഷനുകൾ മുടങ്ങുകയും വിലക്കയറ്റം അതിരൂക്ഷമാവുകയും 

Advertisements

നികുതി, വൈദ്യുതി ചാർജ് അടക്കമുള്ളവ വർദ്ധിപ്പിക്കുകയും ചെയ്തതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് വിമന്‍ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ധൂർത്തിൽ ആറാടുന്ന സർക്കാരിൻ്റെ കണ്ണുതുറപ്പിക്കാൻ ജനകീയ സമരങ്ങൾ അനിവാര്യമാണ്. അഞ്ചുവർഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ല എന്നതായിരുന്നു എൽഡിഎഫ് വാഗ്ദാനം. എന്നാൽ എൽഡിഎഫ് ഭരണത്തിലേറിയ ശേഷം സമാനതകളില്ലാത്ത വർദ്ധനവാണ് അവശ്യസാധനങ്ങൾക്ക് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. വാഹന പരിശോധനയുടെ മറവിൽ ജനങ്ങളെ  പിഴിയുകയാണ്. വെള്ളക്കരം വർദ്ധിപ്പിച്ചും അനാവശ്യ സെസ് ചുമത്തിയും ജനങ്ങൾക്ക് അധികഭാരമായി ഇടതു ഭരണം മാറി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ആശാവഹമല്ല. ഈ സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്തിന് യാതൊരു കുറവും സർക്കാരിെന്റ ഭാഗത്തുനിന്നില്ല. വാർഷികാഘോഷങ്ങളുടെ പേരിലും മേളകളുടെ പേരിലും കോടികൾ ചെലവഴിക്കുകയാണെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. വിലക്കയറ്റം അതിരൂക്ഷം,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ക്ഷേമ പെൻഷൻപോലും നൽകുന്നില്ല, ഇടത് ഭരണത്തിൽ ജനജീവിതം ദുസ്സഹം എന്നീ വിഷയങ്ങൾ ഉന്നയിച്ച് നവംബർ 16  വ്യാഴാഴ്ച്ച സെക്രട്ടറിയേറ്റ് ധർണ്ണ നടത്താനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

 സംസ്ഥാന പ്രസിഡന്റ് സുനിതാനിസാർ, ജനറൽ സെക്രട്ടറി എം. ഐ ഇർഷാന, ബാബിയ ഷെരീഫ്, സുലൈഖ റഷീദ്, സൽമസ്വാലിഹ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.