സാമൂഹിക പ്രതിബന്ധതയോടെ ജാഗ്രതാ ന്യൂസ് ലൈവും മോട്ടോർ വാഹന വകുപ്പും കൈ കോർക്കുന്നു; സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ട്രാഫിക് ബോധവത്കരണ ക്ലാസ് നാളെ കോട്ടയം ലൂർദ് സ്‌കൂളിൽ; ജാഗ്രതയുമായി ജോസ്‌കോ ജുവലറിയും ആൽക്കോൺ കൺസ്ട്രക്ഷൻസും കൈകോർക്കുന്നു

കോട്ടയം: സാമൂഹിക പ്രതിബന്ധതയുള്ള മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി ജാഗ്രതാ ന്യൂസ് ലൈവും മോട്ടോർ വാഹന വകുപ്പും ചേർന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് നടത്തുന്നത്.

Advertisements

കോട്ടയം ലൂർദ് സ്‌കൂളിൽ ജൂലായ് 14 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും, ലൂർദ് സ്‌കൂൾ അധികൃതരും പരിപാടികളിൽ പങ്കെടുക്കും. സ്‌കൂളിലെ ഹൈസ്‌കൂൾ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ ക്ലാസ് എടുക്കുന്നത്. കുട്ടികളിൽ ട്രാഫിക് ബോധവത്കരണവും, ഗതാഗത നിയമങ്ങളിൽ അവബോധവും സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ജാഗ്രതാ ന്യൂസ് ലൈവ് ക്ലാസ് സംഘടിപ്പിക്കാൻ അവസരം ഒരുക്കുന്നത്.

Hot Topics

Related Articles