സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു : മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച്‌ 22 പേര്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച്‌ 22 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 20 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേര്‍ പനി ബാധിച്ച്‌ ചികില്‍സ തേടി. ഇന്നലെ മാത്രം 89 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.  141 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയത്. വൈറല്‍ പനിയും പടരുകയാണ്. പനി ബാധിച്ച്‌ തിങ്കളാഴ്ച 8556 പേരും ചൊവ്വാഴ്ച 9013 പേരും ഇന്നലെ 8757 പേരും ചികില്‍സ തേടി.  ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവരില്‍ വീണ്ടും രോഗം ബാധിക്കുമ്ബോള്‍ ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നതായി വിദഗ്ധര്‍ പറയുന്നു. അതിനാല്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍‌കുന്നു.

Advertisements

Hot Topics

Related Articles