സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയം : പ്രളയ ഭീതി ശക്തം : പ്രളയ സാധ്യത റിപ്പോർട്ട് ചെയ്തത് കാലാവസ്ഥ പഠന കേന്ദ്രം

കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥ പഠന റിപ്പോര്‍ട്ട്‌. മിന്നല്‍ പ്രളയത്തിന് കാരണമാകുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തല്‍ നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു.
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ മണ്‍സൂണ്‍ കാലയളവില്‍ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതായി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ 20 സെന്റി മീറ്റര്‍ വരെ മഴ പെയ്യാം.

Advertisements

അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്‌ഫോടനം മിന്നല്‍ പ്രളയം സൃഷ്ടിക്കാം. ഇതിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങളാണ്.
1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.അറബിക്കടലിന്റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.