സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്ക് ഇളവ്; പരമാവധി 1500 പേര്‍ക്ക് പങ്കെടുക്കാം; ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വന്‍ഷന്‍, ആലുവ ശിവരാത്രി എന്നിവയ്ക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഉത്സവങ്ങള്‍ക്ക് ഇളവ്. ആഘോഷചടങ്ങുകളില്‍ പരമാവധി 1500 പേര്‍ക്ക് പങ്കെടുക്കാനുള്ള അനുമതി നല്‍കുന്നതാണ് പുതിയ ഉത്തരവ്. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വന്‍ഷന്‍, ആലുവ ശിവരാത്രി എന്നിവയ്ക്കുള്‍പ്പെടെ പുതിയ ഉത്തരവ് ബാധകമാകും. ആറ്റുകാല്‍ പൊങ്കാലയ്ക്ക് 1500 പേര്‍ക്ക് ക്ഷേത്രത്തിലെത്താമെങ്കിലും പൊങ്കാല മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വീടുകളില്‍ തന്നെ പൊങ്കാലയിടണം.

Advertisements

പൊങ്കാലയ്ക്കും കണ്‍വന്‍ഷനും ശിവരാത്രി ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ ഫലം ഹാജരാക്കണം. മൂന്ന് മാസത്തിനുള്ളില്‍ രോഗം വന്ന് നെഗറ്റീവായവര്‍ക്കും രോഗലക്ഷണങ്ങളില്ലാത്ത 18വയസില്‍ താഴെയുള്ളവര്‍ക്കും പങ്കെടുക്കാം. ഇളവുകള്‍ മറ്റ് മതആഘോഷങ്ങള്‍ക്കും ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, സംസ്ഥാനത്ത് ഇന്ന് 16,012 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 2,05,410 കൊവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 27 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 214 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 251 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 61,626 ആയി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.