വിദേശത്തു നിന്നു നാട്ടിലെത്തുന്നവർക്കുള്ള ഏഴ്​ ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി

കുവൈറ്റ് സിറ്റി: വിദേശത്തുനിന്നു നാട്ടിലെത്തുന്നവർക്കുള്ള
ഏഴ്​ ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ വേണമെന്ന കേന്ദ്ര സർക്കാർ നിബന്ധനക്കെതിരെ
പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.
ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി ഹർജി സമർപ്പിച്ചിരിക്കുന്നത്.

Advertisements

ഈ വിഷയമുന്നയിച്ച് പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിനു നിവേദനം നൽകിയിട്ടും
പ്രവാസികൾക്ക് അനുകൂലമായ നടപടി ബന്ധപ്പെട്ട അധികാരികളിൽ നിന്ന്
നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡൽഹി ഹൈകോടതിയിൽ ഇന്ന്
ഹർജി സമർപ്പിച്ചത്. പുതിയ നിബന്ധനയ നുസരിച്ച് ചുരുങ്ങിയ
ദിവ​സത്തേക്ക്​ അവധി ക്കെത്തുന്നവരാണ് വലിയ പ്രതിസന്ധിയിലായിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്വാറന്‍റീൻ കഴിഞ്ഞാൽ ഉടൻ തന്നെ തിരികെയെത്തേണ്ട അവസ്ഥയാണ് ഉള്ളത്. കുടുംബത്തിലുള്ളവരുടെ മരണം, ചികിത്സ പോലുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്ത്​ നിന്ന്​ നാട്ടിൽ വരുന്നവർക്ക്​ ഏർപെടുത്തിയിരുന്ന എയർസുവിധയിലെ സൗകര്യവും ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യത പരിഗണിച്ച് പലരും നാട്ടിലേക്കുള്ള യാത്രകൾ ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ( 14 & 21 ) തുല്യതയുടേയും, ജീവിക്കാനുള്ള അവകാശത്തിന്റേയും ലംഘനമാണ് പുതിയ നിബന്ധനകളെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലിക അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള
ബാധ്യത സർക്കാരിനുണ്ട്.

ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികളെ പരിഗണിക്കുന്നതിനു പകരം, അവർക്കെതിരെ യുള്ള വിവേചനപരമായ നിലപാട് തെറ്റായ നടപടിയാണ്.വിഷയ ത്തിന്റെ പ്രാധാന്യം പരിഗണിച്ചു ഹൈകോടതിയുടെ ഇടപെടൽ വേഗത്തിൽ
പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.