തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചു. ഇതോടെ നികുതി വർദ്ധിക്കുന്നതോടെ സംസ്ഥാനത്ത് മദ്യ വിലയും കൂടും. സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ടു ബവ്റിജസ് കോർപറേഷൻ. ബീയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനവും. മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും നികുതി വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ബാറുകളിൽ നിന്നു മദ്യക്കുപ്പികൾ പാഴ്സൽ നൽകാനും അനുമതി നൽകി. ഓൺലൈൻ ടോക്കൺ സംവിധാനം അടക്കം പുതിയ തീരുമാനങ്ങൾ നടപ്പാക്കാൻ അബ്കാരി നിയമത്തിൽ ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി.
Advertisements