കോട്ടയം : പങ്കാളിത്തപെന്‍ഷന്‍ പദ്ധതിപിന്‍വലിക്കുവാനുള്ളതീരുമാനംനടപ്പിലാക്കി പഴയപെന്‍ഷന്‍ പുനസ്ഥാപിക്കുക, പന്ത്രണ്ടാംശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കുക,ക്ഷാമബത്ത-ശമ്പളപരിഷ്‌ക്കരണ കുടിശികകൾ പൂർണമായുംഅനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക,കേന്ദ്രസർക്കാരിന്റെകേരളത്തോടുള്ളസാമ്പത്തിക വിവേചനംഅവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അദ്ധ്യാപക സര്‍വ്വീസ് സംഘടനസമരസമതിയുടെ നേത്യത്ത്വത്തില്‍ *സംസ്ഥാനജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 നടത്തുന്ന പണിമുടക്കിന്* മുന്നോടിയായി ജീവനക്കാർപണിമുടക്ക് നോട്ടീസ് നൽകി. കോട്ടയം സിവില്‍ സ്റ്റേഷനില്‍പ്രകടനമായെത്തി പൊതുയോഗം നടത്തിയ ശേഷമാണ് ജീവനക്കാര്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയത്. *ജോയിന്‍റ് കൌണ്‍സില്‍സംസ്ഥാന വൈസ് ചെയര്‍മാന്‍ വി.സി.ജയപ്രകാശ് പൊതുയോഗംഉദ്ഘാടനം ചെയ്തു.* സമരസമതി മേഖല ചെയര്‍മാന്‍ മനുകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സമരസമതി ജില്ലാ കണ്‍വീനര്‍എന്‍.അനില്‍ സ്വാഗതം ആശംസിച്ചു. അഭിവാദ്യങ്ങള്‍അര്‍പ്പിച്ചുകൊണ്ട് ജോയിന്‍റ്കൌണ്‍സില്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം.ജെ.ബെന്നിമോന്‍,എസ്.കൃഷ്ണകുമാരി ,ജോയിന്‍റ് കൌണ്‍സില്‍ ജില്ലാ സെക്രട്ടറിപി.എന്‍.ജയപ്രകാശ്, ജില്ലാ പ്രസിഡന്‍റ് എ.ഡി.അജീഷ് എന്നിവര്‍ സംസാരിച്ചു. ജോയിന്‍റ്കൌണ്‍സില്‍ ജില്ലാ ട്രഷറര്‍ പി.ഡി.മനോജ് കൃതജ്ഞത അര്‍പ്പിച്ചു. ജോയിന്‍റ് കൌണ്‍സില്‍,കെ.ജി.ഓ.എഫ്,എ.കെ.എസ്.റ്റി.യു. തുടങ്ങിയ സംഘടനകളുടെ ജില്ലാ നേതാക്കള്‍ പരിപാടികള്‍ക്ക് നേതൃത്ത്വം നല്‍കി.