ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങൾക്കുള്ള സന്ദേശം നൽകുകയും ചെയ്തു. ചെങ്കോട്ടയിൽ പതാക ഉയർത്തിയ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലാണ് സ്വാതന്ത്ര്യദിന സന്ദേശം നൽകിയത്. രാജ്യത്തിന് ഇന്ന് ഐതിഹാസിക ദിനമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. താൻ സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആളാണ്. എന്നാൽ, സ്വാതന്ത്ര്യം എന്നത് എനിക്ക് അഭിമാനം തരുന്ന കാര്യമാണ്. രാജ്യത്തെ ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്.
അടുത്ത 25 വർഷം രാജ്യത്തിന് ഏറെ നിർണ്ണായകമാണ്. അഞ്ചു പദ്ധതികളാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനായി മുന്നോട്ടു വയ്ക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഏറെ പ്രധാനമാണ്. യുവാക്കൾ രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമാകണം. ഇന്ത്യയിൽ മാത്രമല്ല, ഇന്ത്യയ്ക്കു പുറത്തും, ഇന്ത്യയെ സ്നേഹിക്കുന്നവരും ഇന്ന് ഏറെ സന്തോഷത്തിലുള്ള ദിവസമാണ്. ലോകമെങ്ങും ത്രിവർണ പതാക ഉയരുന്ന ദിവസമമാണ് ഇന്ന്. ഗാന്ധിജി അടക്കമുള്ളവർക്കും , നേതാജിയ്ക്കും, അംബേദ്ക്കറിനും പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പ്രകടിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചരിത്രം അവഗണിച്ചവരെ സ്മരിക്കുകയാണ് എന്നു പറഞ്ഞ പ്രധാനമന്ത്രി, സവർക്കറെയും അനുസ്മരിച്ചു. ഇന്ത്യ പാക്കിസ്ഥാൻ വിഭജകാലത്ത് ജീവൻ വെടിഞ്ഞവരെയും അദ്ദേഹം അനുസ്മരിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച തനിക്ക് ചെങ്കോട്ടയിൽ പതാക ഉയർത്താൻ അവസരം ലഭിച്ചു. ഈ അവസരം തന്നത് ജനങ്ങളാണ്. രാജ്യം നിരവധി വെല്ലുവിളികൾ നേരിട്ടു. കൊവിഡ് അടക്കമുള്ള പ്രതിസന്ധി കാലം ഉണ്ടായി. ഈ കാലത്ത് ജനങ്ങൾ ഒപ്പം നിന്നിരുന്നതായും അദ്ദേഹം പറഞ്ഞു.