കൊച്ചി: അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് ഉച്ചയ്ക്ക് വന്ന മഴ മുന്നറിയിപ്പിൽ പിൻവലിച്ചു. നിലവിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. എറണാകുളം , ഇടുക്കി , തൃശൂർ , മലപ്പുറം , കോഴിക്കോട് , കണ്ണൂർ , കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പാലക്കാടും വയനാട്ടിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല ബാക്കി ജില്ലകളിലെല്ലാം യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്.
അതിനിടെ കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നിലവിൽ ബംഗാൾ ഉൾക്കടലിന്റെ തെക്ക് ഭാഗത്തും ആൻഡമാൻ നിക്കോബാർ ദ്വീപുകളും കടന്ന് കാലവർഷം കേരളതീരത്തേക്ക് നീങ്ങുകയാണ്. വരുന്ന ദിവസങ്ങളിൽ ശ്രീലങ്കയും പിന്നീട് മാലിദ്വീപിലും കാലവർഷം എത്തും. കേരളത്തിൽ മെയ് 27 ഓടെ കാലവർഷമെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്റെ പ്രവചനം. മെയ് 26-ന് കാലവർഷം കേരളത്തിലെത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്. കാലവർഷത്തിൽ എത്രത്തോളം മഴ ലഭിക്കും എന്നതിൽ അതിന് ശേഷം വ്യക്തത വരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലക്ഷദ്വീപിന് സമീപത്തുള്ള ചക്രവാത ചുഴിയാണ് നിലവിൽ കേരളത്തിലെ മഴയ്ക്ക് കാരണം. നിലവിൽ അഞ്ച് ദിവസത്തേക്ക് നൽകിയ മഴ മുന്നിറിയിപ്പിൽ മാറ്റമില്ല. ചില ജില്ലകളിൽ കൂടൂതൽ മഴ ലഭിക്കാനാണ് സാധ്യതയെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം മിഷൻ മേധാവി പറഞ്ഞു . തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്നാട് തീരത്തിനടുത്ത് മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്.