കോട്ടയം : കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിലുണ്ടായ കൊലപാതകത്തിന്റെ നടുക്കം വിട്ട് മാറാതെ നാട്. എറണാകുളത്ത് ഫ്ളാറ്റ് നിർമ്മാണം അടക്കമുള്ള ബിസിനസുകൾ നടത്തുന്ന പ്രതി ജോർജ് കുര്യൻ (പാപ്പൻ – 55 ) കൊലപാതകം നടത്തണമെന്ന ഉദേശത്തോടെ തന്നെ സ്ഥലത്ത് തോക്കുമായി എത്തിയത് കരുതിക്കൂട്ടി തന്നെയാണ് എന്നാണ് പൊലീസിന്റെ നിഗമനം. വെടിയേറ്റ് മരിച്ച മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യന്റെ (50 ) മൃതദ്ദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പ്രതിയുടെയും കൊല്ലപ്പെട്ടയാളുടെയും അമ്മാവൻ മാത്യു സ്കറിയയെ തലയ്ക്ക് വെടിയേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തായിരുന്നു സംഭവം. കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവായ ജോർജ് കുര്യൻ കുടുംബ ഉടമസ്ഥതയിലുള്ള ഉള്ള സ്ഥലം കഴിഞ്ഞ ദിവസം വിൽപ്പന നടത്തിയിരുന്നു. ഊട്ടിയിൽ വ്യവസായിയായ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായാണ് , തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ എത്തിയത്. ഇത് അറിഞ്ഞ് ജോർജ് കുര്യൻ മൂന്ന് മണിയോടെ സ്ഥലത്ത് എത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടിനുള്ളിലേയ്ക്ക് കയറിയ ജോർജ് തന്റെ കൈയിലുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർത്തു. തലയ്ക്ക് വെടിയേറ്റ രഞ്ചു തൽക്ഷണം മരിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് മാത്യുവിന്റെ തലയ്ക്ക് വെടിയേറ്റത്. രഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വെടിയേറ്റ അബോധാവസ്ഥയിലായി മാത്യുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് ജോർജിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ തനിക്ക് ലൈസൻസുള്ള റിവോൾവർ ആണ് വെടിവെക്കുന്ന ഉപയോഗിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
കാഞ്ഞിരപ്പള്ളിയിലെ പ്രബല കുടുംബമാണ് വെടിവയ്പ്പ് ഉണ്ടായ കരിമ്പനാൽ. കഴിഞ്ഞ കുറച്ച് നാളുകളായി ഈ കുടുംബത്തിൽ തർക്കങ്ങൾ നിലവിലു ണ്ടായിരുന്നു. എന്നാൽ ഇത് വെടിവെയ്പ്പിൽ കലാശിച്ചത് അപ്രതീക്ഷിതമായി.