കേന്ദ്ര – സംസ്ഥാന ബജറ്റ് :  പത്തനംതിട്ടയിൽ കേരള കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി 

പത്തനംതിട്ട : ജനജീവിതം ദുരിത പൂർണ്ണമാക്കുന്ന അന്യായമായ നികുതി വർദ്ധനവ് പിൻവലിക്കണമെന്നും,പെട്രോൾ,ഡീസൽ സെസ്  വർദ്ധിപ്പിച്ച് വിലക്കയറ്റം ക്ഷണിച്ചു വരുത്തുകയും, ഭൂമിയുടെ ന്യായവിലയും,കെ ട്ടിടനികുതിയും,വൈദുതി ചാർജും, ഏലം,കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ വിലത്തകർച്ചക്കെതിരെയും കേരള ജനത ഒറ്റകെട്ടായി സമരരംഗത്തെറങ്ങണമെന്നും കേരള ഐ ടി & പ്രഫഷനൽ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. 

Advertisements

കേന്ദ്ര -സംസ്ഥാന ജനദോഹ ബജറ്റിനെതിരെ കേരള കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ്സ് അധ്യക്ഷത വഹിച്ചു.  കേരള കോൺഗ്രസ്സ് സംസ്ഥാന  വൈസ് ചെയർമാന്മാരായ ജോസഫ് എം പുതുശ്ശേരി,പ്രൊഫ.ഡി കെ ജോൺ,ജോൺ കെ മാത്യൂസ്,സംസ്ഥാന ട്രഷറർ എബ്രഹാം കലമണ്ണിൽ ,സംസ്ഥാനഅഡ്വൈസർ അഡ്വ വർഗ്ഗീസ് മാമ്മൻ,  സംസ്ഥാന ഉന്നതാധികാരസമിതിഅംഗം കുഞ്ഞു കോശി പോൾ,  സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. എൻ ബാബു വർഗ്ഗീസ്,ജോർജ് വർഗ്ഗീസ് കൊപ്പാറ,കെ ആർ രവി,നിയോജകമണ്ഡലം പ്രസിഡന്റുമാരായ ദീപു ഉമ്മൻ, ജോസ് കെ എസ്, രാജു പുളിമ്പള്ളിൽ, വൈ രാജൻ, യൂത്തു ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള,കെ ടി യൂ സി ജില്ലാ പ്രസിഡന്റ് തോമസ് കുട്ടി കുമ്മണ്ണൂർ ,സാം മാത്യു,റോയ് പുത്തൻ പറമ്പിൽ, ജോസ് പുതുക്കേരിൽ, സാലി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.