തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും ഓണക്കാലത്ത് സർക്കാരിന്റെ സഹായം എത്തിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ 90 ലക്ഷത്തോളം വരുന്ന കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 60 ലക്ഷത്തോളം പേർക്ക് 3200 സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്തതായും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അഞ്ചര ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആയിരം രൂപ വീതം ഓണം അലവൻസ് നൽകി. പരമ്പരാഗത തൊഴിൽ മേഖലകളിലെ പൂട്ടി കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2,000 രൂപ എക്‌സ് ഗ്രേഷ്യ ധനസഹായം നൽകി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും ബോണസ്/ ഉത്സവ ബത്ത/ അഡ്വാൻസ് അനുവദിച്ചു. 4000 രൂപ ബോണസും 2750 രൂപ ഓണം അലവൻസും 15,000 രൂപ ഓണം അഡ്വാൻസും നൽകി. സർവീസ് പെൻഷൻകാർക്ക് 1000 രൂപ ഓണം ഉത്സവബത്ത നൽകിയെന്ന് മന്ത്രി അറിയിച്ചു.