സഹകരണ സർവകലാശാല: കേരളം സാധ്യത തേടുന്നു, സ്‌പെഷ്യൽ ഓഫീസറെ നിയമിച്ചു

തിരുവനന്തുരം:സഹകരണമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായി സഹകരണ സർവകലാശാല ആരംഭിക്കുന്നതിന് സാധ്യത ആരായുന്നു. കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. കെ.എസ്. ചന്ദ്രശേഖരനെ സാധ്യതാപഠനത്തിനുള്ള സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.

Advertisements

ഈ സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സർവകലാശാല സംബന്ധിച്ച ചർച്ച നടന്നത്. സാധ്യതകൾ ആരായാനും തീരുമാനിച്ചു. കോ-ഓപ്പറേറ്റീവ് അക്കാദമി ഒഫ് പ്രൊഫഷണൽ എജ്യുക്കേഷൻ (കേപ്) ഡയറക്ടർ ഡോ. ആർ. ശശികുമാർ കഴിഞ്ഞ മാസം ഇതുസംബന്ധിച്ച് സഹകരണവകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ വകുപ്പ് തീരുമാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഹകരണമേഖലയിൽ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകൾ ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവ പല സർവകലാശാലകളിലായാണ് അഫിലിയേഷൻ നേടിയിട്ടുള്ളത്. കേപിന് കീഴിൽ മാത്രം 11 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. സഹകരണ യൂണിയന് കീഴിൽ 13 സഹകരണ പരിശീലന കോളേജുകളുമുണ്ട്. 16 പരിശീലന കേന്ദ്രങ്ങളുമുണ്ട്.

കേരളത്തിലെ പതിനയ്യായിരത്തോളം വരുന്ന സഹകരണ സ്ഥാപനങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അടിസ്ഥായ യോഗ്യതയായ എച്ച്.ഡി.സി., ജെ.ഡി.സി. കോഴ്‌സുകൾ നടത്തുന്നത് ഈ കോളേജുകളിലാണ്. ഇവയെ ഒരു സർവകലാശാലയ്ക്ക് കീഴിലാക്കി കാലോചിതമായി പരിഷ്കരണമെന്ന് നേരത്തേ ആവശ്യം ഉയർന്നിരുന്നു. പദ്ധതി നടപ്പായാൽ കാർഷിക, ആരോഗ്യ, ഫിഷറീസ് സർവകലാശാലകൾക്ക് പിന്നാലെ മറ്റൊരു ചുവടുവെപ്പാവും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.