തിരുവനന്തപുരം: പേര് രാമൻ.. അച്ഛന്റെ പേര് ദശരഥൻ.. നാട് അയോധ്യ.. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ആണ് ഇത്. വാഹനം ഓടിച്ചതിന്റെ പേരിൽ നിയമ ലംഘനം നടത്തിയ ആളെ പൊലീസ് പിടികൂടിയപ്പോഴാണ് വൈറലായ സംസാരമുണ്ടായത്. വാഹനം ഓടിച്ചയാളെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥൻ ഇയാളോട് പെറ്റി അടയ്ക്കുന്നതിനായി പേരും വിലാസവും പറയാൻ പൊലീസ് ആവശ്യപ്പെടുന്നുണ്ട്.
ഈ സമയത്താണ് ഇയാൾ തന്റെ പേരും വിലാസവും രാമനെന്നു പറയുന്നത്. ഇതോടെ പൊലീസ് ഉദ്യോഗസ്ഥൻ അച്ഛന്റെ പേര് ചോദിക്കുന്നുണ്ട്. ദശരഥൻ എന്നു പറയുന്ന യുവാവ്, സ്ഥലം ചോദിക്കുമ്പോൾ അയോധ്യയെന്നാണ് പറയുന്നത്. ഈ പേരും വിലാസവും പൂർണമായും എഴുതിയെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ, ആര് എന്തു പറഞ്ഞാലും വേണ്ടില്ല സർക്കാരിന് കാശുകിട്ടിയാൽ മതിയെന്നാണ് പറയുന്നത്. തുടർന്നു, ഇയാൾ പറഞ്ഞ പേര് രസീതിൽ എഴുതി നൽകുകയാണ് പൊലീസുകാരൻ ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പേരു പറഞ്ഞു കൊടുത്ത യുവാവ് പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭവത്തിനു പിന്നിലെ കഥയെന്താണ് എന്നറിയാനാണ് ആളുകൾ ഇപ്പോൾ കാത്തിരിക്കുന്നത്.