പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; പരാമവധി ശിക്ഷ ഉദ്യോഗസ്ഥയ്ക്ക് നല്‍കി, കൂടുതല്‍ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ല; ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഐ.ജി ഹര്‍ഷിത അത്തല്ലൂരി

തിരുവനന്തപുരം: പിങ്ക്‌പൊലീസ് ഉദ്യോഗസ്ഥ അച്ഛനെയും മകളെയും അപമാനിച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഐജി അര്‍ഷിത അട്ടല്ലൂരി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ ആവശ്യമായ നടപടി എടുത്തു കഴിഞ്ഞെന്നും കൂടുതല്‍ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെറ്റ് മനസ്സിലായിട്ടും മാപ്പ് പറയാത്തതടക്കം ഉദ്യോഗസ്ഥയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ഉദ്യോഗസ്ഥ ജാഗ്രത പുലര്‍ത്തിയില്ലെന്നും ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രജിതയെ സ്ഥലം മാറ്റുകയും പരിശീലനത്തിനയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥ മോശം ഭാഷയോ ജാതി അധിക്ഷേപമോ നടത്തിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Hot Topics

Related Articles