ആര്യൻ ഖാന് വീണ്ടും കുരുക്ക്; ലഹരിക്കേസിൽ ജയിലിൽ കഴിയുന്നതിനിടെ ആര്യൻ ഖാനൊപ്പം സെൽഫി; സെൽഫിയെടുത്തത് പിടികിട്ടാപ്പുള്ളി

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയ്ക്കിടയിൽ പിടിയിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനോടൊപ്പം സെൽഫി എടുത്ത് വൈറലായ വ്യക്തി പിടികിട്ടാപുള്ളിയെന്ന് പൊലീസ് രേഖകൾ. ഇയാൾക്കെതിരെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കെ പി ഗോസാവി എന്ന് വ്യക്തിയാണ് ആര്യൻ ഖാനോടൊപ്പം സെൽഫി എടുത്തത്. കേസിലെ ഒൻപത് സ്വതന്ത്ര സാക്ഷികളിൽ ഒരാൾ കൂടിയാണ് ഗോസാവി.

Advertisements

2018ൽ പൂനെയിലെ ഫരാസ്ഖാന പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് ഫയൽ ചെയ്തത്. അന്ന് മുതൽ ഇയാൾ ഒളിവിലാണെന്നാണ് പൊലീസിന്റെ ഭാഷ്യം. എന്നാൽ ഇതേ വ്യക്തി എൻ സി ബിയോടൊപ്പം ആഡംബര കപ്പലിലെ റെയ്ഡിൽ പങ്കെടുത്തത് മഹാരാഷ്ട്ര പൊലീസിന് ഒന്നടങ്കം നാണക്കേട് വരുത്തിവച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പൂനെ സ്വദേശിയായ ചിന്മയി ദേശ്മുഖ് എന്ന വ്യക്തിയിൽ നിന്ന് 3.09 ലക്ഷം രൂപ തട്ടിയെന്നാണ് ഗോസാവിക്കെതിരെയുള്ള കേസ്. മലേഷ്യയിലെ ഒരു ഹോട്ടലിൽ ജോലി ഒഴിവുണ്ടെന്ന് കാണിച്ച് ഗോസാവി സാമൂഹിക മാദ്ധ്യമങ്ങളിൽ ഇട്ട പരസ്യം കണ്ടിട്ടാണ് ചിന്മയി ഇദ്ദേഹത്തെ ബന്ധപ്പെടുന്നത്. ജോലി നൽകാമെന്ന് കാണിച്ച് പല ഗഡുക്കളായാണ് ഇദ്ദേഹം തുക വാങ്ങിച്ചതെന്നും എന്നാൽ പിന്നീട് ഒരു വിവരവും ഇല്ലായിരുന്നെന്ന് പരാതിയിൽ പറയുന്നു. വഞ്ചനാ കുറ്റവും ഐ ടി നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്താണ് ഗോസാവിക്കെതിരായ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Hot Topics

Related Articles