ഇലന്തൂരിനെ വിറപ്പിച്ച് മോഴയാന; രണ്ടാം പാപ്പാന്‍ ആനപ്പുറത്ത് കുടുങ്ങിയത് 12 മണിക്കൂര്‍; മയക്കുവെടി വയ്ക്കാന്‍ ഡോക്ടറില്ലാത്തത് തിരിച്ചടിയായി

പത്തനംതിട്ട: ഇലന്തൂരിനെ വിറപ്പിച്ച് മോഴയാന. മുത്തന്‍ കുഴിയില്‍ വ്യക്തിയുടെ പുരയിടത്തിലെ തടി പിടിക്കാന്‍ കൊണ്ടുവന്ന ഹരിപ്പാട് സ്വദേശിയുടെ അപ്പു എന്ന മോഴയാനയാണ് നാടിനെ 12 മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തിയത്.

Advertisements

മോഴയാനയുടെ പുറത്ത് കുടുങ്ങിപ്പോയ രണ്ടാം പാപ്പാന്‍ രവീന്ദ്രന്‍ 12 മണിക്കൂറാണ് ആനപ്പുറത്ത് കുടുങ്ങിയത്. പല തവണ പാപ്പാനെ തള്ളി താഴെയിടാന്‍ ആന ശ്രമിച്ചു. വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടര്‍ തട്ടി മറിച്ച ശേഷം ഏതാനും റബര്‍ മരങ്ങളും പിഴുതെറിഞ്ഞ ആന ഒന്നാം പാപ്പാനെ ആക്രമിക്കാനും ശ്രമമുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രവീന്ദ്രന്‍ ജനവാസമില്ലാത്ത കുന്നിലേക്ക് ആനയെ ഓടിച്ച് കയറ്റിയതു കൊണ്ട് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനായി. റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ച ആനയെ 12 മണിക്കൂറിന് ശേഷം വൈകിട്ട് ആറു മണിയോടെയാണ് മറ്റ് ആനകളുടെ പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ച് രവീന്ദ്രനെ താഴെയിറക്കിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഗോപകുമാര്‍. പൊലീസ് ഇന്‍സ്പക്ടര്‍ ജി. സുനില്‍, റാന്നി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.പി.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും വെറ്റിനറി ഡോക്ടറില്ലാത്തതിനാല്‍ കാഴ്ച്ചക്കാരാകേണ്ടി വന്നു.

Hot Topics

Related Articles