അടൂര്‍ നൂറനാട്ട് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; മരിച്ചത് നൂറനാട് സ്വദേശിയായ പതിനേഴുകാരന്‍

അടൂര്‍: പത്തനംതിട്ട അടൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു വിദ്യാര്‍ത്ഥി മരിച്ചു. നൂറനാട് പാലമേല്‍ ആദിക്കാട്ടുകുളങ്ങര
പണികരയത്ത് ഷാഹുല്‍ഹമീദ് മകന്‍ ഇര്‍ഫാന്‍ 17 മരിച്ചത് അടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

ബുധനാഴ്ച വൈകിട്ട് ആറരയോടെ പള്ളിമുക്ക് ആനയടി റോഡ് പണയില്‍ വെച്ചായിരുന്നു അപകടം . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. സംസ്‌കാരം പിന്നീട്.

Hot Topics

Related Articles