വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട് കോടതി

കൊച്ചി: കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സിദ്ദിഖ്, ഫൈസല്‍, തോമസ് എന്നിവരാണ് മറ്റ് പ്രതികള്‍.

Advertisements

കേസിന് ആവശ്യമായ യാതൊരു തെളിവും ഹാജരാക്കാന്‍ പോലീസിനായില്ലെന്നാണ് കോടതി വിലയിരുത്തല്‍. പ്രതികള്‍ക്കെതിരായ കേസ് സംശയാസ്പദമായി തെളിയിക്കുന്നതില്‍ പ്രോസിക്യുഷന്‍ പരാജയപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തില്‍ മുഴുവന്‍ സാക്ഷികളും കൂറുമാറിയ സാഹചര്യത്തിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.പരാതിക്കാരനായ ജൂബി പോള്‍ അടക്കമുള്ള മുഴുവന്‍ സാക്ഷികളും കൂറുമാറിയിരുന്നു.

Hot Topics

Related Articles