മന്ത്രി മുഹമ്മദ് റിയാസിന് രൂക്ഷ വിമര്‍ശനം; വാഗ്വാദത്തിന് വഴിവച്ചത് എംഎല്‍എമാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന പരാമര്‍ശം

തിരുവനന്തപുരം: സിപിഎം നിയമസഭാകക്ഷി യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് രൂക്ഷ വിമര്‍ശനം. എംഎല്‍എമാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന പരാമര്‍ശമാണ് എംഎല്‍എമാരും മന്ത്രിയും തമ്മിലുള്ള വാഗ്വാദത്തിന് വഴിവച്ചത്. ചോദ്യോത്തര വേളയിലായിരുന്നു പരാമര്‍ശം.

എന്നാല്‍ കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്റെ മുന്നിലേക്ക് വരരുതെന്നാണ് ഉദ്ദേശിച്ചതെന്ന് റിയാസ് വ്യക്തമാക്കി. തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്.

Hot Topics

Related Articles