കോട്ടയം : 63-ാം മത് സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് ഇന്ന് ജനുവരി രണ്ട് ബുധനാഴ്ച കോട്ടയം ജില്ലയിൽ സ്വീകരണം നൽകും.ഇടുക്കി ജില്ലയിലെ കരിങ്കുന്നം ജി.എൽ.പി. സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ട്രോഫി കോട്ടയം ജില്ലയ്ക്ക് വേണ്ടി ഏറ്റു വാങ്ങും.തുടർന്ന് ഉച്ചയ്ക്ക് ഒരുമണിക്കു കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്‌ക്കൂളിൽ സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ജില്ലയ്ക്ക് വേണ്ടി ട്രോഫി സ്വീകരിക്കും. ജനപ്രതിനിധികളടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്നു ട്രോഫി ഘോഷയാത്രയായി ളായിക്കാട് സെന്റ് ജോസഫ് എൽ.പി.എസ്. എത്തിച്ചു പത്തനംതിട്ട ജില്ലയ്ക്ക് കൈമാറും.