കോട്ടയം : ബി.ടി.ഇ.എഫ് മൂന്നാം സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരി 22 ന് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കുകയാണ്. സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സ്വാഗത സംഘ രൂപീകരണ യോഗം ഇ.എം.എസ് ഭവനിൽ (സി.ഐ.ടി.യു, ജില്ലാ കമ്മിറ്റി ഓഫീസ് ) സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് അഡ്വ. റെജി സഖറിയ ഉദ്ഘാടനം ചെയ്തു. കെ.വി. ജോർജ്, മാണി തോമസ്, ഖാദർ കുട്ടി, തുഷാര എസ്. നായർ, ബാലകൃഷ്ണൻ, രമ്യാ രാജ്, സി. നാരായണൻ, ആർ. എ. എൻ, റെഡ്യാർ, വി.പി. ശ്രീരാമൻ, സുനിൽ തോമസ്, അജയ് കെ ആർ, ലാൽ കുമാർ. എ.ബി, സുരേഷ് കുമാർ കെ.ജെ, കൃഷ്ണദാസ് തുടങ്ങിവർ സംസാരിച്ചു.
ബി.ടി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. രവീന്ദ്രൻ സമ്മേളന കാര്യങ്ങൾ വിശദീകരിച്ചു. വി.എൻ. വാസവൻ, എ.വി. റസ്സൽ, അഡ്വ. കെ. അനിൽകുമാർ, കെ.എം. രാധാകൃഷ്ണൻ, അഡ്വ. റജി സഖറിയ, കൃഷ്ണകുമാരി രാജശേഖരൻ, സി.എൻ. സത്യനേശൻ, ബി. ശശികുമാർ എന്നിവർ രക്ഷാധികാരികളായും, ടി.ആർ. രഘുനാഥൻ ചെയർമാനായും തുഷാര.എസ്. നായർ കൺവീനറായുമുള്ള 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.കെ. എസ്. കെ.ടി.യു ജില്ലാ സെക്രട്ടറി എം.കെ. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.കെ. ബിനു സ്വാഗതവും തുഷാര എസ്. നായർ നന്ദിയും പറഞ്ഞു.