കൊല്ലാട്: സെന്റ് ആൻഡ്രൂസ് എൽ. പി. സ്‌കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ഓർത്തഡോക്‌സ് സഭ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോ ലീത്ത കൂദാശാ കർമ്മം നിർവഹിച്ചു.കൊല്ലാട് സെന്റ്. പോൾസ് പള്ളി വികാരി റവ. ഫാ. കുര്യൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, പള്ളം ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥിരം സമിതി അംഗം സിബി ജോൺ, പഞ്ചായത്ത് മെമ്പർ സുനിൽ ചാക്കോ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിൽ.കെ. തോമസ്. സഹവികാരി റവ. ഫാ.എമിൽ റ്റി. എബ്രഹാം, റവ. ഫാ. പി. കെ. കുര്യാക്കോസ്,റവ.ഫാ.എബ്രഹാം വർഗീസ്, റവ. ഫാ. നിബു റ്റി. ഇട്ടി, റവ.ഫാ. എബ്രഹാം പി. മാത്യു, സ്‌കൂൾ മാനേജർ മനോജ് റ്റി. ഇട്ടി, ഹെഡ്മിസ്ട്രസ്സ് സാറാമ്മ വർഗീസ് പി. റ്റി. എ. പ്രസിഡന്റ് രാജി എം. ആർ എന്നിവർ പ്രസംഗിച്ചു.

