സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ അധ്യാപക പരിശീലനം : വിദ്യാർത്ഥികൾക്ക് അവധി 

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം ഉള്ള ജില്ലകളില്‍ ഒന്ന് മുതല്‍ 10 വരെ ഉള്ള ക്ലാസുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ 9 ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്,ചെര്‍പ്പുളശ്ശേരി സബ്ജില്ലകളൊഴികെ അവധിയായിരിക്കും. കോട്ടയം, കൊല്ലം,എറണാകുളം,വയനാട് എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും. ഈ ജില്ലക്കാര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം നല്‍കുന്ന ദിവസം അവധിയായിരിക്കും. നാളെ ജില്ലാ കലോത്സവം നടക്കുന്നതിനാല്‍ ജില്ലകളിലെ നാളത്തെ ക്ലസ്റ്റര്‍ പരിശീലനം മാറ്റിയിരുന്നു. കൊല്ലം, എറണാകുളം ജില്ലകളില്‍ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം നടക്കുക. ഈ സാഹചര്യത്തില്‍ ഈ നാല് ജില്ലകളിലും നാളെ പ്രവൃത്തി ദിനമായിരിക്കും. എന്നാല്‍ മറ്റു ജില്ലകളിലെ 1 മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ നാളെ അവധിയായിരിക്കും.

Advertisements

Hot Topics

Related Articles