സംസ്ഥാനത്ത് അക്രമകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കും; നായ്ക്കളെ കൊന്നൊടുക്കുന്നതിനായി അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കും; ഉന്നത തലയോഗത്തിന് ശേഷം മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണകാരികളും, പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കുവാൻ അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. ഈ വിഷയം ചർച്ച ചെയ്യാൻ സംഘടിപ്പിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ആണ് ഇക്കാര്യം ധാരണ ആയത്. നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിലാണ് നീക്കം. തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്‌സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാകും വാക്‌സിനേഷൻ ഡ്രൈവ് നടത്തുക. ഇതിനായി പ്രത്യേക വണ്ടികൾ വാടകയ്ക്ക് എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

Advertisements

നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് യജ്ഞം തുടങ്ങും. കൂടുതൽ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയിൽ നിന്നും കൊവിഡ് കാല വോളന്റിയർമാരിൽ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വാക്‌സിനേഷൻ ഡ്രൈവിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം തന്നെ പരിശീലനം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles