തൃശൂർ : സംസ്ഥാന പോലീസ് മേധാവിയുടെ 2022 ലെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം പ്രഖ്യാപിച്ചു. തൃശൂർ സിറ്റി പോലീസിലെ 9 പോലീസുദ്യോഗസ്ഥർ പുരസ്കാരത്തിന് അർഹരായി. ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം നേടിയവരുടെ പേരുവിവരം:
2022 ൽ ഗുരുവായൂർ ആനക്കോട്ടയ്ക്കടുത്തുള്ള വീട്ടിൽ നിന്നും 370 പവൻ മോഷണം പോയ കേസിലെ അന്വേഷണത്തിൻെറ ഭാഗമായി പ്രതിയെ ചണ്ഡീഗഡിൽ നിന്നും അറസ്റ്റുചെയ്യുകയും മറ്റു പ്രതികളെ പലസ്ഥലങ്ങളിൽ നിന്നുമായി പിടീകൂടിയ വളരെ മികച്ചരീതിയിലുള്ള കേസന്വേഷണ മികവിനാണ് ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് കെ.ജി സുരേഷിനും സബ് ഇൻസ്പെക്ടർ കെ.എൻ സുകുമാരനും ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. കെ.എൻ സുകുമാരൻ ഇപ്പോൾ കുന്നംകുളം പോലീസ് സ്റ്റേഷനിൽ പ്രവർത്തിച്ചുവരികയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂങ്കുന്നത്തെ സ്വർണ്ണ കവർച്ചാകേസിൽ ബംഗാൾ വരെ അന്വേഷണം നടത്തി അതിസാഹസികമായി പ്രതികളെ പിടികൂടിയതിനാണ് സബ് ഇൻസ്പെക്ടർ കെസി ബൈജു, സിവിൽ പോലീസ് ഓഫീസർമാരായ അഭീഷ് ആൻറണി, കെ.എസ് അഖിൽ വിഷ്ണു എന്നിവർക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. മൂവരും വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പ്രവൃത്തിചെയ്യുമ്പോഴാണ് സംഭവം നടന്നത്. വിയ്യൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയി കെ.സി ബൈജുവും, അഭീഷ് ആൻറണി ഒല്ലൂർ പോലീസ് സ്റ്റേഷനിലും, കെ.എസ് അഖിൽ വിഷ്ണു മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും ഇപ്പോൾ പ്രവൃത്തിയെടുത്തുവരുന്നു.
സ്റ്റാറ്റിക്കൽ ഡാറ്റാ മെയിൻറൻസ് എന്ന ചുമതലയുടെ കൃത്യനിഷ്ടമായ കർത്തവ്യനിർവ്വഹണത്തിനാണ് ഡി.സി.ആർ.ബി വിഭാഗത്തിലെ (ഡിസട്രിക്റ്റ് ക്രൈം റെകോഡ്സ് ബ്യൂറോ ) സബ് ഇൻസ്പെക്ടർ ടി.കെ സുരേഷ് ബാബു ബാഡ്ജ് ഓഫ് ഓണറിന് അർഹനായത്.
സോഷ്യൽ പോലീസിങ്ങിലുള്ള മികച്ച പെർഫോമൻസിനാണ് സബ് ഇൻസ്പെക്ടർ പി. രാഗേഷ് ബാഡ്ജ് ഓഫ് ഓണറിന് അർഹനായത്. രാഗേഷ് ഇപ്പോൾ എരുമപെട്ടി പോലീസ് സ്റ്റേഷനിൽ പ്രവൃത്തിചെയ്തു വരുന്നു.
സൈബർ കുറ്റകൃത്യങ്ങ8ക്കെതിരെയുള്ള ബോധവത്ക്കരണത്തിനായുള്ള മികച്ച പ്രവർത്തനത്തിനാണ് സിവിൽ പോലീസ് ഓഫീസറായ കെ.ജി മിഥുൻ ബാഡ്ജ് ഓഫ് ഓണറിന് അർഹനായത്. മിഥുൻ ഇപ്പോൾ തൃശൂർ സിറ്റി സൈബർ സെല്ലിൽ പ്രവൃത്തിയെടുത്തുവരുന്നു. തൃശൂർ സിറ്റി ഫിംഗർപ്രിൻറ് ബ്യൂറോ വിഭാഗത്തിലെ ഫിംഗർപ്രിൻറ് എക്സ്പേർട്ട് യു. രാമദാസ് മികച്ച പ്രവർത്തനത്തിന് ബാഡ്ജ് ഓഫ് ഓണറിന് അർഹനായി.