കൊച്ചി: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം കൂടുതൽ അരി കിട്ടും. വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 10 കിലോ അരിയാണ് ലഭിക്കുക. ഈ ജൂൺ മുതൽ, രണ്ടു കിലോ അരിയാണ് വർദ്ധിപ്പിച്ചത്. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് വിതരണം. ഈ മാസം മുതൽ, ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നുമുള്ള അരിയാകും വിതരണം ചെയ്യുക.
റേഷൻ കടകളിലെ നീക്കിയിരിപ്പ് അനുസരിച്ച് വെള്ള, നീല കാർഡ് ഉടമകൾക്ക് 5 കിലോയും ബ്രൗൺ കാർഡ് ഉടമകൾക്ക് രണ്ടു കിലോയും സ്പെഷ്യൽ അരി കിലോയ്ക്ക് 15 രൂപയ്ക്ക് നൽകും. അതേസമയം, കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം ഈ മാസം മഞ്ഞ, പിങ്ക് റേഷൻ കാർഡിന് അഞ്ചു കിലോ അരി സൗജന്യമായി നൽകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞമാസം വരെ നാലുകിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഈ പദ്ധതി പ്രകാരം നൽകിയിരുന്നത്. റേഷനരി കൂടുതൽ കിട്ടുമ്പോൾ, ഗോതമ്പും ആട്ടയും ഈ മാസം കുറയുമെന്നും ഉപഭോക്താക്കൾക്കുള്ള അറിയിപ്പിൽ പറയുന്നു.