കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വേൻ റഷനരി വേട്ട. കോഴിക്കോട് വലിയങ്ങാടിയിൽ പത്ത് ടൺ റേഷനരി പിടികൂടിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അരി സൂക്ഷിച്ചിരുന്ന കടയുടെ ഉടമയും സഹായിയും ലോറി ഡ്രൈവറുമാണ് അറസ്റ്റിലായത്. സംഭവത്തിൽ ജില്ലാ സിവിൽ സപ്ലൈസ് ഓഫീസറും അന്വേഷണം തുടങ്ങി.
180 ചാക്കുകളിലാക്കി ലോറിയിൽ റേഷനരി വലിയങ്ങാടിയിൽ നിന്നും രാത്രി കൊണ്ടുപോകാൻ ശ്രമിച്ച ഡ്രൈവർ എ. അപ്പുക്കുട്ടൻ, അരി സൂക്ഷിച്ചിരുന്ന സീന ട്രേഡേഴ്സിൻറെ ഉടമയും കുതിരവട്ടം സ്വദേശിയുമായ സി നിർമൽ, സഹായി പുത്തൂർമഠം സ്വദേശി പിടി ഹുസൈൻ എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവശ്യ വസ്തു നിയമം മൂന്ന്, ഏഴ് വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലയിലെ തീരപ്രദേശങ്ങളിലെ റേഷൻ കടകളിൽനിന്നും ശേഖരിച്ച് സീന ട്രേഡേഴ്സിലെത്തിച്ചതാണ് അരിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കടയിൽ നിന്നും ചാക്ക് മാറ്റി നിറച്ച് വളാഞ്ചേരിയിലേക്കാണ് അരി കടത്താൻ ശ്രമിച്ചത്. സിവിൽ സപ്ലൈസും സംഭവത്തിൽ അന്വേഷണം തുടങ്ങി.