പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മരിയം റോയിയുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. കഴിഞ്ഞ രണ്ടു ദിവസം മുൻപാണ് ഇവരുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തത്. ഫെയ്‌സ്ബുക്ക് പേജിൽ അശ്ലീല വീഡിയോയും ചിത്രങ്ങളും വന്നതോടെയാണ് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
ഇതേ തുടർന്നു രേഷ്മ മറിയം റോയി സൈബർ സെല്ലിനും, സൈബർ ഡോമിനും പരാതി നൽകുകയായിരുന്നു. പേജിൽ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും പഞ്ചായത്തിലുള്ളവരും രേഷ്മയെ ബന്ധപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രേഷ്മ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കു വച്ചത്. സംഭവത്തിൽ സൈബർ സെല്ലും സൈബർ ഡോമും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെയ്‌സ്ബുക്ക് പേജ് തിരികെ പിടിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സൈബർ ഡോം അധികൃതർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. സൈബർ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ സജീവമായ ഇടപെടലുകൾ നടത്താനും സൈബർ ഡോം തീരുമാനിച്ചിട്ടുണ്ട്.