പത്തനംതിട്ട : സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ പ്രതിഷേധിച്ചുകൊണ്ട് ആർഎസ്പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സനൽ കുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം കെ എസ് ശിവകുമാർ അധ്യക്ഷത വഹിച്ചു
കേരളത്തിൽ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതായും, ഗവൺമെന്റ് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്നും, ഭരണകക്ഷിയായ സിപിഎമ്മിൽ പെട്ടവർ തന്നെ കുറ്റവാളികളോ, കുറ്റകൃത്യത്തെ സഹായിക്കുന്നവരോ ആയി മാറിക്കൊണ്ടിരിക്കുന്നു എന്നും,കേരള പോലീസ് സി പി എംൻറെ ലോക്കപ്പിൽ അകപ്പെട്ടു പോയതായും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സനൽകുമാർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തോമസ് ജോസഫ്, അഡ്വ. ജോർജ് വർഗീസ് , ആർ എം ഭട്ടതിരി, കലാനിലയം രാമചന്ദ്രൻ, ടി എം സുനിൽകുമാർ, യൂടിയൂസി സെക്രട്ടറി എൻ സോമരാജൻ, മണ്ഡലം സെക്രട്ടറിമാരായ പൊടിമോൻ കെ മാത്യു, മധുസൂദനൻ പിള്ള, സജി നെല്ലുവേലിൽ, ഷാഹിദ ഷാനവാസ്, പ്രൊഫ. ബാബു ചാക്കോ എന്നിവർ പ്രസംഗിച്ചു.
ധർണ്ണയ്ക്കു മുന്നോടിയായി നടത്തിയ പ്രകടനത്തിന് ജോൺസ് യോഹന്നാൻ, ജി രവി പിള്ള, പെരിങ്ങര രാധാകൃഷ്ണൻ, ജോയ് ജോൺ, പി എം ചാക്കോ, ഈപ്പൻ മാത്യു, ശാരദാ നാണുകുട്ടൻ, ഹുസൈൻ, എ എം ഇസ്മയിൽ, പ്രവീൺകുമാർ, അംബിക സോമരാജൻ, റ്റി സൗദാമിനി, പി പി വത്സല എന്നിവർ നേതൃത്വം നൽകി.