സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും; നിഖില വിമല്‍ മുഖ്യാതിഥി

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും. കൗമാര കലോത്സവ മാമങ്കത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. നടി നിഖില വിമലാണ് മുഖ്യാതിഥി. 24 വേദികളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളില്‍ 14,000 പ്രതിഭകളാകും മാറ്റുരയ്‌ക്കുക. ആശ്രാമം മൈതാനത്താണ് ഉദ്ഘാടന ചടങ്ങുകള്‍. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കുക. മന്ത്രിമാരായ കെഎൻ ബാലഗോപാല്‍, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാര്‍, പിഎ മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യവുമുണ്ടാകും.

Advertisements

രാവിലെ ഒൻപതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, നടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കും. പിന്നാലെ സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും. ജനുവരി എട്ടിന് കലമേള സമാപിക്കും. നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി കെഎൻ ബാലഗോപാല്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദാഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി പ്രതിഭകളെ ആദരിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.