സംസ്ഥാനത്ത് പെൺകുട്ടികളെ ലഹരി മരുന്ന് നൽകി സെക്‌സ് കെണിയിൽ പെടുത്തുന്നു; മാഫിയ സംഘം പ്രവർത്തിക്കുന്നത് സ്‌കൂളുകൾ ലക്ഷ്യമിട്ട്; പൊലീസിന്റെ രഹസ്യ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്നിന് അടിമപ്പെടുന്ന കുട്ടികളിൽ ഭൂരിഭാഗം പേരും പെൺകുട്ടികളാണെന്ന് കേരള പൊലീസിന്റെ സർവേ റിപ്പോർട്ട് പുറത്ത്. മയക്കുമരുന്നിന് ഇരകളായ 21 വയസിന് താഴെയുള്ളവരിൽ 40 ശതമാനം പേരും 18 വയസിന് താഴെയുള്ളവരാണെന്നും സർവേയിൽ കണ്ടെത്തിയതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിലെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടാണ് കേരള പൊലീസ് സർവേ നടത്തിയത്. മയക്കുമരുന്ന് റാക്കറ്റുകൾ പെൺകുട്ടികളെ കാരിയർമാരായും ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Advertisements

നേരത്തെ കോളേജുകളിലാണ് ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ലഹരി മരുന്ന് മാഫിയ സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസിന്റെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നു. പെൺകുട്ടികളെ ഇതിലേക്ക് കൊണ്ടുവരുന്നതിന് ലഹരി മരുന്ന് മാഫിയ ചില സ്ത്രീകളെയും ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. പെൺകുട്ടികളുമായി സൗഹൃദം നടിച്ച് അടുത്തുകൂടി ലഹരി ഉപയോഗിക്കാനായി അവരെ പ്രേരിപ്പിക്കുകയാണ് ഈ സ്ത്രീകൾ ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂളുകൾക്ക് സമീപമുള്ള തട്ടുകടകളും പെട്ടിക്കടകളും കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് വിപണനം . ഇതിനെത്തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് സമീപത്തെ തട്ടുകടകളിലും പെട്ടിക്കടകളിലും പൊലീസ് നടത്തിയ റെയ്ഡിൽ 401 കേസുകളും എടുത്തിട്ടുണ്ട്. 462 പേർ അറസ്റ്റിലാവുകയും ചെയ്തു.

ലഹരി മരുന്ന് ഉപയോഗം തടയാനായി സ്‌കൂൾ കുട്ടികൾക്ക് കൗൺസിലിംഗ് നൽകാനായി അയച്ച സംഘത്തിൽ നിന്നും ലഭിച്ച റിപ്പോർട്ടിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളത്. 13 വയസിന് മുകളിലുള്ള പെൺകുട്ടികളിൽ പലരും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അതിന് ശേഷം അവർക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഇവർ നൽകിയ റിപ്പോർട്ടിലുണ്ട്. പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്ന ലക്ഷ്യമിട്ടാണ് പല ആൺകുട്ടികളും ലഹരിമരുന്ന് പെൺകുട്ടികൾക്ക് നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു

2022ൽ കേരള പൊലീസ് ലഹരിമരുന്നുമായി ബന്ധപ്പെട്ട് 25240 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 29514 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2021ൽ 5334 കേസുകളും 6704 പ്രതികളെയും അറസ്റ്റ് ചെയ്തു.

Hot Topics

Related Articles