പമ്പ : സംസ്ഥാന സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 140 കോടി രൂപ ഇതുവരെ നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപന്‍. 2022–…2023 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിക്കായി 30 കോടി രൂപ അനുവദിച്ചു. കാവ്–കുളം പദ്ധതിയിലൂടെ സംസ്ഥാനത്തെ വിവിധ നിയമസഭാമണ്ഡലങ്ങളില്‍ കോടിക്കണക്കിന് രൂപ കാവ്-കുളം എന്നിവയുടെ നവീകരണം, സംരക്ഷണം തുടങ്ങിയവയ്ക്കായി സര്‍ക്കാര്‍ നല്‍കി വരുന്നു.
കിഫ്ബിയില്‍ നിന്ന് ശബരിമല ഇടത്താവളങ്ങളുടെ നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് ആകെ 118 കോടി രൂപ. പുതുതായി 7 ഇടത്താവളങ്ങളാണ് അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മ്മാണം നടത്തുന്നത്. ഭക്തര്‍ക്ക് വിരി വയ്ക്കാനുള്ള സംവിധാനം,അന്നദാന മണ്ഡപം,ഗസ്റ്റ് ഹൗസുകള്‍,ഡോര്‍മെട്രികള്‍,ടോയിലറ്റ്,ബാത്ത് റൂം ബ്ലോക്കുകള്‍,മിനി ഓഡിറ്റോറിയങ്ങള്‍,പാര്‍ക്കിംഗ് ഏരിയ എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങളാണ് ഓരോ ഇടത്താവങ്ങളിലും ഒരുക്കുക.ഇടത്താവളങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നടന്നുവരികയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടത്താവളങ്ങള്‍—അനുവദിച്ച തുക
1.തിരുവനന്തപുരം—കഴക്കൂട്ടം—-9.61 കോടി രൂപ
2.ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം—-10.47 കോടി രൂപ
3.എരുമേലി—–14.75കോടി രൂപ
4.നിലയ്ക്കല്‍—————————– –…….54.35 കോടി രൂപ
5.തൃശ്ശൂര്‍—ചിറങ്ങര—10.76 കോടി രൂപ
6.എടപ്പാള്‍—സുകപുരം—8.58 കോടി രൂപ
7.കല്‍പ്പറ്റ–മണിയന്‍കോട്—10.12 കോടി രൂപ.